പിണറായി വിജയൻ കസ്റ്റഡിയിൽ

സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
Pinarayi Vijayan

പിണറായി വിജയൻ

Updated on: 

ന്യൂഡൽഹി: സിജെപിയുടെ ജന്തർ മന്തർ സമരത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

സിപിഎം കേന്ദ്ര കമ്മിറ്റിക്ക് അവധി നൽകിയാണ് സിപിഎം നേതാക്കൾ സമരത്തിൽ പങ്കെടുക്കാനെത്തിയത്. തുടർന്ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങവേയാണ് സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ജോൺ ബ്രിട്ടാസ്, കെ.എൻ. ബാലഗോപാൽ, പി.കെ. ശ്രീമതി, ബൃന്ദ കാരാട്ട്, കെ.കെ. ശൈലജ, ശിവദാസൻ, പി. രാജീവ് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു.

ഇതിനിടെ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ അപ്രതീക്ഷിത മാർച്ച് നടത്തി. എന്നാൽ പൊലീസ് പ്രവർത്തകരെ തടയുകയാണ്. ഇതോടെ സ്ഥലത്ത് സംഘർഷം നിലനിൽക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com