കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കടുത്തെത്തിയ രാജവെമ്പാലയെ വകവരുത്തി പിറ്റ്ബുൾ

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ചൊവ്വാഴ്ചയാണ് സംഭവം.
Pit Bull Saves Children By Killing King Cobra That Entered House In UP
കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കടുത്തെത്തിയ രാജവെമ്പാലയെ വകവരുത്തി പിറ്റ്ബുൾeditorial
Updated on

ലഖ്‌നൗ: വീടിന് സമീപം കളിച്ചുക്കൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കാനെത്തിയ രാജവെമ്പാലയെ വകവരുത്തി വളര്‍ത്തുനായ. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട ജെന്നി എന്ന നായയാണ് കുട്ടികളുടെ അടുത്തെക്കെത്തിയ പാമ്പിനെ കടിച്ചുകുടഞ്ഞ് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ശിവ്ഗണേശ് കോളനിയിലെ പഞ്ചാബ് സിങ് എന്നയാളുടെ വളര്‍ത്തുനായയാണ് അദ്ദേഹത്തിന്‍റെ വീട്ടിലെ വീട്ടുജോലിക്കാരിയുടെ മക്കളെ പാമ്പില്‍നിന്ന് രക്ഷപ്പെടുത്തിയത്.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. കുട്ടികള്‍ പാമ്പിനെ കണ്ട് നിലവിളിച്ചതോടെ, സമീപത്ത് കെട്ടിയിട്ടിരുന്ന ജെന്നി തുടല്‍ പൊട്ടിച്ച് അവിടേക്ക് ഓടിയെത്തുകയായിരുന്നു. ഇതാദ്യമായല്ല, ജെന്നി പാമ്പിനെ കീഴ്‌പ്പെടുത്തി മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നതെന്ന് പഞ്ചാബ് സിങ് പറഞ്ഞു. ഇതിനകം എട്ട് - പത്ത് പാമ്പുകളെ ജെന്നി വകവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെ കുറിച്ച് പലരും മോശമായി സംസാരിക്കാറുണ്ടെങ്കിലും തന്‍റെ ജെന്നി ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പഞ്ചാബ് സിങ് കൂട്ടിച്ചേര്‍ത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com