മികച്ച കരാറിന് കാരണക്കാരൻ മോദി; രാഹുൽ ഗാന്ധിക്കെതിരേ പിയൂഷ് ഗോയൽ

മോദിയും ട്രംപും തമ്മിലുള്ള സൗഹൃദമാണ് അമെരിക്കയുമായുള്ള കരാറിൽ ഇന്ത്യയെ എത്തിച്ചത്
Piyush Goyal against Rahul Gandhi

പിയൂഷ് ഗോയൽ

Updated on

ന്യൂഡൽഹി: മോദിയും ട്രംപും തമ്മിലുള്ള സൗഹൃദമാണ് അമെരിക്കയുമായുള്ള കരാറിൽ ഇന്ത്യയെ എത്തിച്ചതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അയൽരാജ്യങ്ങൾക്കോ ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങൾക്കോ ലഭിക്കുന്നതിനേക്കാൾ മികച്ച ആനുകൂല്യമാണ് ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.

യുവാക്കൾ, യുവതികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ എന്നിവർ ഉൾപ്പെടെ 140 കോടി ജനങ്ങൾക്ക് ഈ കരാർ വലിയ അവസരങ്ങൾ തുറന്നു നൽകും.

മാസങ്ങളായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തിയ നിരന്തരമായ ചർച്ചകളുടെയും കഠിനാധ്വാനത്തിന്‍റെയും ഫലമാണ് ഈ നേട്ടമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പാർലമെന്‍റിനകത്ത് പ്രതിപക്ഷം നടത്തിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേടാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ് വാദി പാർട്ടി തുടങ്ങിയ കക്ഷികൾ സ്പീക്കറുടെ കസേരക്ക് അരികിലെത്തുകയും സഭയെ അപമാനിക്കുകയും ചെയ്തു. സഭയിൽ പറയേണ്ട കാര്യങ്ങൾ പ്രതിപക്ഷത്തിന്‍റെ മോശം പെരുമാറ്റം മൂലം പുറത്ത് പറയേണ്ടി വന്നതിൽ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com