പട്ടാളക്കാരുള്ള സ്ഥലം ക്ഷേത്രതുല്യം: മോദി

പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം പതിവുപോലെ സൈനികർക്കൊപ്പം
PM Modi celebrates Diwali with soldiers in Himachal Pradesh.
PM Modi celebrates Diwali with soldiers in Himachal Pradesh.

ന്യൂഡൽഹി: സൈനികരെ വിന്യസിച്ചിരിക്കുന്ന പ്രദേശങ്ങൾക്കും ക്ഷേത്രങ്ങൾക്കു തുല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിവുപോലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014ൽ പ്രധാനമന്ത്രായയതു മുതൽ ഇതുവരെ എല്ലാ വർഷവും സൈനികർക്കൊപ്പം തന്നെയാണ് മോദി ദീപാവലി ആഘോഷിക്കാറുള്ളത്. എന്നാൽ, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആകുന്നതിനു മുൻപു തന്നെ ഇതായിരുന്നു തന്‍റെ പതിവെന്ന് അദ്ദേഹം അവകാശപ്പെട്ടു. 35 വർഷത്തോളമായി, സൈനികർക്കൊപ്പം തന്നെയാണ് താൻ ദീപാവലി ആഘോഷിക്കാറുള്ളതെന്നും പ്രധാനമന്ത്രി.

ഇത്തവണ ഹിമാചൽ പ്രദേശിലെ ലെപ്‌ചയിലാണ് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി എത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com