

രാജ്യത്തെ നടുക്കി വിമാനാപകടം; 100 കടന്ന് മരണസംഖ്യ
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ 170 പേർ മരിച്ചതായി വിവരം. 40 മൃതദേഹങ്ങൾ ആശുപത്രികളിലെത്തിച്ചതായും മരണസംഖ്യ ഇനിയും ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്. 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. കുട്ടികളിൽ 2 പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടുന്നതായി വിവരമുണ്ട്.
അതേസമയം, വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപണിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് അപകടത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. മലയാളികളും വിമാനത്തിലുണ്ടായിരുന്നെന്നാണ് വിവരം. 69 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്നതായാണ് വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. എയർഇന്ത്യാ വിമാനമാണ് തകർന്നത്.