രാജ്യത്തെ നടുക്കിയ വിമാനാപകടങ്ങൾ

രാജ്യത്തെ വിമാന ദുരന്തങ്ങളുടെ ചരിത്രം പരിശോധിക്കാം.
Plane crashes that shook the country

രാജ്യത്തെ നടുക്കിയ വിമാനാപകടങ്ങൾ

Updated on

രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നാണ് ഗുജറാത്തിൽ സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ വിമാന ദുരന്തങ്ങളുടെ ചരിത്രം പരിശോധിക്കാം.

1978 ജനുവരി

213 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ മുംബൈ ത‌ീരത്തിന് സമീപം അറേബ്യൻ കടലിൽ തകർന്നുവീണു. പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. യാത്രക്കാർ മുഴുവനും മരിച്ചു.

1988 ഒക്റ്റോബർ

മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്‍റെ ബോയിങ് 737 വിമാനം ലാൻഡിങ്ങിന് ശ്രമിക്കവെ തകർന്നുവീണു. 130 യാത്രക്കാർ മരിച്ചു.

1991 ഓഗസ്റ്റ്

കൊൽക്കത്തയിലേക്കു പോയ ഇന്ത്യൻ എയർലൈൻസ് ബോയിങ് 737 വിമാനം മണിപ്പുർ തലസ്ഥാനം ഇംഫാലിനു സമീപം തകർന്നുവീണു. 69 യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു.

1993 ഏപ്രിൽ

മഹാരാഷ്ട്രയിലെ ഔറംഗാബാദ് വിമാനത്താവളത്തിൽ ടേക്ക് ഓഫിന് ശ്രമിക്കവെ ഇന്ത്യൻ എയർലൈൻസിന്‍റെ ബോയിങ് 737 വിമാനം തകർന്ന് 55 പേർ മരിച്ചു

2000 ജൂലൈ

കൊൽക്കത്തയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അലയൻസ് എയർ വിമാനം ബിഹാറിലെ പാറ്റ്നയിൽ തകർന്നുവീണ് 50ലേറെപ്പേർ കൊല്ലപ്പെട്ടു.

2010 മേയ്

ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ ബോയിങ് 737 വിമാനം മംഗളൂരു എയർപോർട്ടിലെ റൺവേയിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് വീണ് 158 യാത്രക്കാർ മരിച്ചു.

2020 ഓഗസ്റ്റ്

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിങ് 737 വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടു. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം കൊക്കയിലേക്ക് പതിച്ചു. കനത്ത മഴയാണ് അപകടത്തിലേക്ക് നയിച്ചത്. 21 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com