പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയത് ഉമ‍യായിരുന്നു
playback singer uma ramanan passed away
playback singer uma ramanan passed away

ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല.

ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയത് ഉമ‍യായിരുന്നു. 'ഭൂപാലം ഇസൈയ്ക്കും', 'അന്തരാഗം കേൾക്കും കാലം', 'പൂ മാനെ' തുടങ്ങിയ ഇവയിൽ ശ്രദ്ധേയമാണ്.

1977 ൽ 'ശ്രീകൃഷ്ണലീല' എന്ന ഗാനത്തിലുടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. ഭർത്താവ് എ.വി രമണനൊപ്പമാണ് ഈ പാട്ട് പാടിയത്. നടൻ വിജയുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശർമ സംഗീതം നൽകിയ 'കണ്ണും കണ്ണുംതാൻ കലന്താച്ചു' എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com