ജനങ്ങൾ മാറി ചിന്തിക്കേണ്ട സമയമായി; ഇടതു-വലതു പാർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

കേരളം രക്ഷപ്പെടണമെങ്കിൽ ഇടതു-വലതു കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണം
pm against cpm and congress

പ്രധാനമന്ത്രി നരേന്ദ്രമോദി

Updated on

തിരുവനന്തപുരം: സിപിഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ചിഹ്നം രണ്ടാണെങ്കിലും അജണ്ട ഒന്ന് തന്നെയാണെന്ന് മോദി പറഞ്ഞു. ത്രിപുരയിൽ 30 വർഷം സിപിഎം ഭരിച്ചു. അതിന് ശേഷം ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി.

ഇന്ന് അവിടെ എൽഡിഎഫിനെ പേരിന് പോലും കാണുന്നില്ല. ബംഗാളിൽ 35-40 വർഷം ഇടതുപക്ഷം ഭരിച്ചു.

ഇന്നവിടെ മത്സരിക്കാൻ സിപിഎമ്മിന് ആളില്ലാത്ത അവസ്ഥയാണെന്ന് മോദി പരിഹസിച്ചു. കേരളം രക്ഷപ്പെടണമെങ്കിൽ ഇടതു-വലതു കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണം. അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com