

പ്രധാനമന്ത്രിയുടെ എഐ വീഡിയോ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിൽക്കുന്നതുമായി ബന്ധപ്പെട്ട എഐ വീഡിയോ പ്രചരിപ്പിച്ചതിനെതിരേ ബിജെപി നേതൃത്വം രംഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് കോൺഗ്രസ് നേതാവ് രാഗിണി നായക് ഒരു പരിപാടിയിൽ കെറ്റിലും ഗ്ലാസുമായി പ്രധാനമന്ത്രി നടക്കുന്ന എഐ നിർമിത വീഡിയോ പങ്കുവെച്ചത്.
പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വീഡിയോ പുറത്ത് വന്നത്, ഇതോടെ കോൺഗ്രസിനെതിരേ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ഗുജറാത്തിലെ വാദ് നഗർ സ്റ്റേഷനിൽ തന്‍റെ അച്ഛൻ ചായക്കട നടത്തിയിരുന്നുവെന്നും, കുട്ടിക്കാലത്ത് താൻ അച്ഛനെ സഹായിച്ചിരുന്നുവെന്നും മുൻപ് പ്രധാനമന്ത്രി പറഞ്ഞിരുന്നു.