

പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: നീറ്റ് യുജി പുന പരീക്ഷ എഴുതാൻ പോവുന്ന വിദ്യാർഥികൾക്ക് യാത്രാ തടസമുണ്ടാവാതിരിക്കാൻ യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയാണ് മുക്കാൽ മണിക്കൂറോളം പ്രധാനമന്ത്രി വൈകിപ്പിച്ചത്.
തന്‍റെ യാത്ര യാത്രക്കായുള്ള മുന്നൊരുക്കം മൂലം ഗതാഗത തടമുണ്ടാകാതിരിക്കാനായാണ് പ്രധാനമന്ത്രി വിമാനത്താവളത്തിൽ തന്നെ ചിലവഴിച്ചത്. വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കിയശേഷമാണ് പ്രധാനമന്ത്രി വീട്ടിലേക്ക് യാത്ര തിരിച്ചത്. 1.15 മുതൽ 2 മണിവരെയാണ് മോദി വിമാനത്താവളത്തിൽ കാത്തിരുന്നത്. സാധാരണ ഗതിയിൽ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോവുമ്പോൾ മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിൽ കടുത്ത ഗതാഗത തടസം ഏർപ്പെടുത്താറുണ്ട്. ഇത് കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ നിർണായക ഇടപെടൻ ഉണ്ടായത്.
കനത്ത സുരക്ഷയിലാണ് നീറ്റ് പുനപരീക്ഷ നടക്കുന്നത്. രാജ്യത്തുടനീളം 551 കേന്ദ്രങ്ങളിലെ 5440 കേന്ദ്രങ്ങളിലായി 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീഷയെഴുതുന്നത്. മുൻ പരീക്ഷയിലുണ്ടായത് പോലുള്ള വീഴ്ചകൾ സംഭവിക്കാതിരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കടുത്ത നിയന്ത്രണങ്ങളും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.