'പിഎം ജൻമൻ' എന്ത്, എങ്ങനെ?

പിഎം ജൻമൻ ദൗത്യത്തിന്‍റെ ആകെ ചെലവ് കണക്കാക്കുന്നത് ഏകദേശം ₹24,000 കോടി രൂപയാണ്.
'പിഎം ജൻമൻ' എന്ത്, എങ്ങനെ?

പ്രത്യേക ലേഖകൻ

"അതീവ ദുർബലരായ ഗോത്ര വിഭാഗങ്ങളുടെ'' (പിവിജിടി) അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള 11 നിർണായക ഇടപെടലുകളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യസമര സേനാനി ഭഗവാൻ ബിർസ മുണ്ഡയുടെ ജന്മദിനമായ 2023 നവംബർ 15ന് ഝാർഖണ്ഡിലെ ഖുന്തിയിൽ നടന്ന പൊതു ചടങ്ങിൽ അതീവ ദുർബലരായ ഈ 75 ഗോത്ര വിഭാഗങ്ങളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയൊരു പദ്ധതിക്കു തുടക്കം കുറിച്ചു. പിഎം ജൻമൻ (പ്രധാനമന്ത്രി ജനജാതി ആദിവാസി ന്യായ മഹാ അഭിയാൻ) എന്നാണ് അതിന്‍റെ പേര്. നേരത്തേ 2023-24 ലെ കേന്ദ്ര ബജറ്റിൽ, ഈ 75 ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേക ദൗത്യം ആരംഭിക്കുമെന്നു ഗവണ്മെന്‍റ് പ്രഖ്യാപിച്ചിരുന്നു.

2023 ജൂൺ 12ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പിവിടിജി സമൂഹങ്ങളെ രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണിച്ചിരുന്നു. ലോകസഭാ സ്പീക്കർ ഓം ബിർള പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ അവരെ അഭിസംബോധന ചെയ്തു. ഗോത്ര സമൂഹങ്ങളുടെ സംസ്കാരം, പൈതൃകം, ജീവിതരീതികൾ എന്നിവയെ ആദരിക്കുന്നതിനോടൊപ്പം ആ ജനതയെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള പാത തുറന്നുകൊണ്ട് കേന്ദ്ര ഗവൺമെന്‍റ് നിരവധി സംരംഭങ്ങളും നടപടികളും സ്വീകരിച്ചിട്ടുണ്ട്.

18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും താമസിക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം എന്നിവയുടെ സാമൂഹിക- സാമ്പത്തിക സൂചകങ്ങളിൽ പിന്നാക്കം നിൽക്കുന്ന 75 ദുർബലരായ ആദിവാസി സമൂഹങ്ങളുടെ സമഗ്ര വികസനമാണ് പിഎം ജൻമൻ ലക്ഷ്യമിടുന്നത്. 220 ജില്ലകളിലെ 840 ബ്ലോക്കുകളിലായി ഏകദേശം 22,544 ആവാസ വ്യവസ്ഥകളിൽ 7.12 ലക്ഷം വീടുകളിലായി താമസിക്കുന്ന ഈ സമുദായങ്ങളുടെ ജനസംഖ്യ ഏകദേശം 28 ലക്ഷമാണ്.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ വികസന പദ്ധതികൾക്ക് വിദൂര പ്രദേശങ്ങളിലും ജനവാസം കുറഞ്ഞ പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന ഈ സമുദായങ്ങളുടെ ഗ്രാമങ്ങളുടെയും വാസസ്ഥലങ്ങളുടെയും നിർണായക അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ വേണ്ടത്ര പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതിനാലാണ് പിഎം ജൻമൻ ആവിഷ്കരിച്ചത്.

പശ്ചാത്തലം:

വ്യത്യസ്‌ത സംസ്‌കാരം, ഭൂമിശാസ്ത്രപരമായ പ്രത്യേകത, പൊതു സമൂഹവുമായി വലിയതോതിൽ സമ്പർക്കം പുലർത്താനുള്ള വൈമുഖ്യം, പിന്നാക്കാവസ്ഥ തുടങ്ങിയ ചില പ്രത്യേക അടയാളങ്ങളാൽ ഗോത്ര സമൂഹങ്ങളെ പലപ്പോഴും തിരിച്ചറിയാറുണ്ട്. ഇവയ്‌ക്കൊപ്പം, ചില ഗോത്രവർഗ വിഭാഗങ്ങൾക്ക് മറ്റു ചില പ്രത്യേക സവിശേഷതകളുമുണ്ട്; വേട്ടയാടലിനെ ആശ്രയിക്കൽ, ഭക്ഷണത്തിനായി ഒരുമിച്ചു കൂടൽ, കാർഷികപൂർവ സങ്കേതങ്ങൾ, പൂജ്യമോ നെഗറ്റിവോ ആയ ജനസംഖ്യാ വളർച്ച, സാമ്പത്തിക പിന്നാക്കാവസ്ഥ, വളരെ താഴ്ന്ന നിലവാരത്തിലുള്ള സാക്ഷരത തുടങ്ങിയവ. ഈ വിഭാഗങ്ങളെയാണ് "സവിശേഷമായി ദുർബലരായ ഗോത്ര വിഭാഗങ്ങൾ' (Particularly Vulnerable Tribal Groups- PVTGs) എന്ന് വിളിക്കുന്നത്.

ആമുഖം:

പിവിടിജികൾ വിദൂരവും എത്തിപ്പെടാൻ കഴിയാത്തതുമായ ആവാസവ്യവസ്ഥകളിൽ, പലപ്പോഴും വനമേഖലകളിൽ താമസിക്കുന്നവരാണ്. അതിനാൽ സുരക്ഷിതമായ പാർപ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. ഒപ്പം ടെലികോം കണക്റ്റിവിറ്റി, സുസ്ഥിരമായ ഉപജീവന അവസരങ്ങൾ എന്നിവയിലേക്ക് അവർക്കു മെച്ചപ്പെട്ട പ്രവേശനം ലഭ്യമാകണം. അത്തരം അടിസ്ഥാന സൗകര്യങ്ങളാൽ പിവിടിജി കുടുംബങ്ങളെയും ആവാസ വ്യവസ്ഥകളെയും പൂരിതമാക്കാൻ ദൗത്യം ആസൂത്രണം ചെയ്തിട്ടുണ്ട്.

ചെലവ്:

പിഎം ജൻമൻ ദൗത്യത്തിന്‍റെ ആകെ ചെലവ് കണക്കാക്കുന്നത് ഏകദേശം ₹24,000 കോടി രൂപയാണ്.

നിരീക്ഷിക്കാൻ സാങ്കേതികവിദ്യ:

ഗോത്ര ജനതയ്ക്കിടയിൽ പുരോഗതിയും വിവിധ പദ്ധതികളുടെ ഫലങ്ങളും എത്തിച്ചേരുന്നതു നിരീക്ഷിക്കാൻ ഗോത്രകാര്യ മന്ത്രാലയം പ്രധാനമന്ത്രി ഗതിശക്തി പ്ലാറ്റ്‌ഫോമിൽ ഒരു പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ, അനുബന്ധ മന്ത്രാലയങ്ങളുമായി ഏകോപിപ്പിക്കുന്നതിന് ഒരു പ്രോജക്റ്റ് മോണിറ്ററിങ് യൂണിറ്റ് (പിഎംയു), ഗോത്രകാര്യ മന്ത്രാലയ സെക്രട്ടറി ചെയർമാനായ ഒരു സ്റ്റിയറിങ് കമ്മിറ്റി, കേന്ദ്ര ഗോത്രകാര്യ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി എന്നിവ രൂപീകരിച്ചിട്ടുണ്ട്.

പിഎം ജൻമൻ പദ്ധതി 9 കേന്ദ്ര മന്ത്രാലയങ്ങളിലൂടെ 11 നിർണായക ഇടപെടലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

8പിവിടിജി ഗ്രാമങ്ങൾ, വാസസ്ഥലങ്ങൾ, കുടുംബങ്ങൾ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീൺ (PMAY-G) പദ്ധതിയിലൂടെ ഉറപ്പുള്ള വീടുകൾ, പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (PMGSY) വഴിയുള്ള റോഡ് കണക്റ്റിവിറ്റി എന്നിവ നൽകുന്നു.

8 ജൽ ശക്തി മന്ത്രാലയത്തിന്‍റെ ജൽജീവൻ മിഷൻ (ജെജെഎം) മുഖേന പിവിടിജി ആവാസ വ്യവസ്ഥകളിൽ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കും.

8 ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ദേശീയ ആരോഗ്യ ദൗത്യം, വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ സമഗ്ര ശിക്ഷാ അഭിയാൻ, വനിതാ-ശിശു വികസന മന്ത്രാലയത്തിന്‍റെ പോഷൺ അഭിയാൻ എന്നിവ ഈ മേഖലകളിലെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാര സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ആയുഷ്മാൻ കാർഡ്, ആശുപത്രികളിലെ പ്രസവം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയും ഉറപ്പാക്കും.

8 വൈദ്യുതീകരിക്കപ്പെടാത്ത വീടുകളുടെ വൈദ്യുതീകരണം വൈദ്യുതി മന്ത്രാലയത്തിന്‍റെ നവീകരിച്ച വികസന മേഖല പദ്ധതി (ആർഡിഎസ്എസ്) വഴിയോ അല്ലെങ്കിൽ പുതു, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്‍റെ സൗരോർജ പദ്ധതി വഴിയോ നടപ്പാക്കും. തെരുവുകളിലും വിവിധോദ്ദേശ്യ കേന്ദ്രങ്ങളിലും സൗരോർജ വിളക്കുകൾ നൽകും.

8 സുസ്ഥിരമായ ഉപജീവനമാർഗം പ്രദാനം ചെയ്യാൻ പ്രധാനമന്ത്രി ജനജാതീയ വികാസ് മിഷന്‍റെ (പിഎംജെവിഎം) കീഴിലുള്ള വൻധൻ കേന്ദ്രങ്ങളും (വിഡിവികെ) വിവിധോദ്ദേശ്യ കേന്ദ്രങ്ങളും സ്ഥാപിക്കും.

8 കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്‍റെ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിനു (യുഎസ്ഒഎഫ്) കീഴിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിലൂടെ ടെലികോം കണക്റ്റിവിറ്റി ഇല്ലാത്ത ആവാസകേന്ദ്രങ്ങളിൽ അത് ലഭ്യമാക്കും.

8 കൂടാതെ, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, അരിവാൾ രോഗത്തിന്‍റെ ഉന്മൂലനം, ക്ഷയരോഗ നിർമാർജനം, 100% പ്രതിരോധ കുത്തിവയ്പ്പ്, പിഎം സുരക്ഷിത മാതൃത്വ യോജന, പിഎം മാതൃവന്ദന യോജന, പിഎം പോഷൺ , പിഎം ജൻധൻ യോജന തുടങ്ങിയവയുടെ പൂർത്തീകരണവും ഉറപ്പാക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com