സമാധാന നൊബേൽ: നരേന്ദ്ര മോദി പ്രഥമ പരിഗണനയിലെന്നു നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉന്നതിയിലെത്തിക്കാൻ മാത്രമല്ല, ലോകമെമ്പാടും വലിയ സംഭാവന നൽകിയ നേതാവാണ് പ്രധാനമന്ത്രി മോദി.
സമാധാന നൊബേൽ:  നരേന്ദ്ര മോദി പ്രഥമ പരിഗണനയിലെന്നു നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ
Updated on

ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനുള്ള ഏറ്റവും വലിയ മത്സരാർത്ഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് നൊബേൽ സമ്മാന സമിതി ഉപാധ്യക്ഷൻ അസ്ലെ ടോജെ. ലോകത്തിലെ സമാധാനത്തിന്‍റെ ഏറ്റവും വിശ്വസനീയമായ മുഖങ്ങളിലൊന്നാണ് പ്രധാനമന്ത്രി മോദിയെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ഭരണത്താൽ ഇന്ത്യ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമായി മാറി. യുദ്ധം അവസാനിപ്പിക്കുന്നതിൽ ഏറ്റവും വിശ്വസ്തനായ നേതാവാണ് പ്രധാനമന്ത്രി മോദിയെന്നും അസ്ലെ ടോജെ പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉന്നതിയിലെത്തിക്കാൻ മാത്രമല്ല, ലോകമെമ്പാടും വലിയ സംഭാവന നൽകിയ നേതാവാണ് പ്രധാനമന്ത്രി മോദി.

വിവിധ രാജ്യങ്ങൾക്കു കുറഞ്ഞ നിരക്കിലും സൗജന്യമായും കൊവിഡ് വാക്സിൻ, റഷ്യ - യുക്രെയ്ൻ യുദ്ധത്തിലെ ഇടപെടലുകൾ, യുദ്ധ സമയത്ത് യുക്രെയ്നിൽ നിന്ന് വിദേശികളടക്കമുള്ളവരെ ഒഴിപ്പിക്കൽ, ശ്രീലങ്കയും തുർക്കിയും അടക്കമുള്ള രാജ്യങ്ങൾക്ക് വിവിധ മാനുഷിക സഹായങ്ങൾ എത്തിക്കൽ അടക്കമുള്ള ഒട്ടേറെ വിഷയങ്ങളിൽ നരേന്ദ്ര മോദി ലോകരാജ്യങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ലോകത്തിലെ എല്ലാ നേതാക്കളും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും, നരേന്ദ്ര മോദിയെപ്പോലെ ശക്തനായ ഒരു നേതാവിന് അതിനുള്ള കഴിവുണ്ടെന്നും നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഉപാധ്യക്ഷനായ അസ്ലെ ടോജെ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.