ഭഗവാൻ ശ്രീരാമന്‍റെ ആദർശങ്ങൾ പിന്തുടരുന്ന യോഗികൾ; മോദിയെയും ഉത്തർപ്രദേശ് മുഖ‍്യമന്ത്രിയെയും പുകഴ്ത്തി ഉപരാഷ്ട്രപതി

അയോധ‍്യയിൽ ഭക്തരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആഗ്രഹം സാക്ഷാത്കരിക്കാൻ അവരുടെ നേതൃത്വം സഹായിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു
vice president c.p. radhakrishnan says Modi and Yogi are two yogis following ideals of Lord Ram

യോഗി ആദിത‍്യനാഥ്, നരേന്ദ്രമോദി

Updated on: 

ലഖ്നൗ: ഭഗവാൻ ശ്രീരാമന്‍റെ ആദർശങ്ങൾ പിന്തുടരുന്ന രണ്ട് യോഗികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. അയോധ‍്യയിൽ ഭക്തരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആഗ്രഹം സാക്ഷാത്കരിക്കാൻ അവരുടെ നേതൃത്വം സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

താൻ ഉപരാഷ്ട്രപതിയാകുന്നതിനും മോദി പ്രധാനമന്ത്രിയാകുന്നതിനും യോഗി ആദിത‍്യനാഥ് മുഖ‍്യമന്ത്രിയാകുന്നതിനും വഴിയൊരുക്കിയത് രാമക്ഷേത്ര പ്രസ്ഥാനവും ഭക്തരുടെ ത‍്യാഗങ്ങളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പത്താമത് ദീപോത്സവ ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.