പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് തുടക്കം: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

മെയ് 19 മുതൽ 21 വരെയാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം
പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് തുടക്കം: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും
Updated on

ന്യൂഡൽഹി: വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും. ജപ്പാനിലെ ഹിറോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലും പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതോടെ ജവഹർലാൽ നെഹ്റുവിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രി എന്ന വിശേഷണവും മോദി നേടി.

മെയ് 19 മുതൽ 21 വരെയാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള യോഗവും ജപ്പാനിൽ വെച്ച് നടക്കും. ത്രിരാഷ്ട്ര സന്ദർശനത്തിലൂടെ നാൽപ്പതേളം പരിപാടികളിലാണ് മോദി പങ്കെടുക്കുക. പാപ്പുവ ന്യൂ ഗിനിയിലെ പോർട്ട് മോറസ്ബിയിൽ ഇന്ത്യ പസിഫിക് ഐലൻറ്സ് ഉച്ചകോടിയിലും പങ്കെടുക്കും. ഓസ്ട്രേലിയയിലെ സിഡ്നിയിൽ പ്രവാസികൾ ഇന്ത്യൻ പ്രധാനമന്ത്രിക്കൊരുക്കുന്ന സ്വീകരണത്തിൽ ഓസ്ട്രലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസും പങ്കെടുക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com