മോദിക്ക് ജപ്പാന്‍റെ പ്രത്യേക സമ്മാനം; എന്താണ് ദരുമ പാവ‍?

ഭാഗ്യത്തിന്‍റെ ചിഹ്നമായാണ് ജാപ്പനീസുകാർ ദരുമ പാവയെ കാണുന്നത്
pm modi got japanese special gift daruma doll

മോദിക്ക് ജപ്പാന്‍റെ പ്രത്യേക സമ്മാനം; എന്താണ് ദരുമ പാവ‍?

Updated on

ടോക്കിയോ: ജപ്പാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച പ്രത്യേക സമ്മാനമായ ദരുമ പാവയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഷോറിൻസാൻ ദരുമ-ജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ റവ. സെയ്ഷി ഹിരോസാണ് വെള്ളിയാഴ്ച മോദിക്ക് ഭാഗ്യത്തിന്‍റെ പ്രതീകമായ ജാപ്പനീസ് പാവ സമ്മാനിച്ചത്.

എന്താണ് ദരുമ പാവ?

സെൻ ബുദ്ധമത പാരമ്പര്യത്തിന്‍റെ സ്ഥാപകനായ ബോധിധർമന്‍റെ മാതൃകയിൽ നിർമിച്ച പൊള്ളയായ, വൃത്താകൃതിയിലുള്ള, ജാപ്പനീസ് പരമ്പരാഗത പാവയാണ് ദരുമ പാവ.

സാധാരണയായി ചുവപ്പ് നിറത്തിലുള്ളതും ബോധിധർമനെ ചിത്രീകരിക്കുന്നതുമായ ഈ പാവകൾക്ക് പ്രദേശത്തെയും കലാകാരനെയും ആശ്രയിച്ച് നിറത്തിലും രൂപകൽപ്പനയിലും വ്യത്യാസങ്ങളുണ്ടാവാറുണ്ട്.

എന്താണ് ഇതിന്‍റെ പ്രാധാന്യം?

ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ പാവകൾ, "നനകൊറോബി യോകി" (ഏഴു തവണ വീഴുക, എട്ടാം തവണ എഴുന്നേൽക്കുക) എന്ന ജാപ്പനീസ് ശൈലിയെ ഉൾക്കൊള്ളുന്നു. ഇത് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള സഹിഷ്ണുതയെ സൂചിപ്പിക്കുന്നു.

കണ്ണ് വെളുപ്പിച്ചാണ് വിൽക്കുന്നത്. ഒരു ലക്ഷ്യം മനസ്സിൽ കണ്ടതിന് ശേഷം ഉടമ ഒരു കണ്ണ് വരയ്ക്കുകയും, ലക്ഷ്യം കൈവരിക്കുന്നതോടെ മറ്റേ കണ്ണിൽ നിറം നൽകുകയും ചെയ്യുന്നു.

ഇത് ലക്ഷ്യത്തിലേക്കുള്ള വഴിയിൽ പ്രചോദനം നൽകാനും ഓർമപ്പെടുത്താനും സഹായിക്കുന്ന ഒരു ഭാഗ്യചിഹ്നമായാണ് കണക്കാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com