അഡ്വാനിക്ക് 97; ആശംസ നേർന്ന് നരേന്ദ്ര മോദി

പിറന്നാളിന് കാര്യമായ ആഘോഷങ്ങളൊന്നുമുണ്ടായില്ല
pm modi greet lk advani on his birthday
അഡ്വാനിക്ക് 97; ആശംസ നേർന്ന് നരേന്ദ്ര മോദി
Updated on

ന്യൂഡൽഹി: തൊണ്ണൂറ്റേഴാം പിറന്നാൾ ദിനത്തിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിക്ക് ആശംസ നേർന്ന് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമടക്കം നേതാക്കൾ അഡ്വാനിക്ക് ജന്മദിനാശംസ നേർന്നു. പൃഥ്വിരാജ് റോഡിലെ വസതിയിൽ മകൾ പ്രതിഭയ്‌ക്കൊപ്പം കഴിയുന്ന അഡ്വാനിക്ക് പക്ഷേ, വ്യാഴാഴ്ച കാര്യമായ ആഘോഷങ്ങളൊന്നുമുണ്ടായില്ല. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദുൾപ്പെടെ കുറച്ചുപേർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിച്ചത്. ആരോഗ്യ കാരണങ്ങളാൽ അധികം സന്ദർശകരെ അനുവദിക്കുന്നുമില്ല. അഡ്വാനി ഇതിഹാസതുല്യനായ രാഷ്‌ട്രതന്ത്രജ്ഞനെന്ന് അഡ്വാനിയെ വിശേഷിപ്പിച്ച രാംനാഥ് കോവിന്ദ് ഇന്ത്യൻ രാഷ്‌ട്രീയത്തിന്‍റെ മാർഗദീപമാണ് അദ്ദേഹമെന്നു കൂട്ടിച്ചേർത്തു.

ഭാരതരത്ന ലഭിച്ചശേഷമുള്ള ആദ്യ പിറന്നാളായതിനാൽ ഈ ജന്മദിനം കൂടുതൽ സവിശേഷമെന്നു പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളോളം അദ്ദേഹത്തിന്‍റെ മാർഗനിർദേശം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. അദ്ദേഹത്തിന്‍റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു- മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com