''യശോഭൂമി''; ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ഏറ്റവും വലിയ എൽഇഡി മീഡിയ സംവിധാനമാണ് കൺവെൻഷൻ സെന്‍ററിലുള്ളത്
 Yashobhoomi
Yashobhoomi

ന്യൂഡൽഹി: യശോഭൂമി എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യ ഇന്‍റർനാഷണൽ കൺവെൻഷൻ അൻഡ് എക്സ്പോ സെന്‍ററിന്‍റെ (IICC) ആദ്യ ഘട്ട ഉദ്ഘാടനം ഡൽഹിയിലെ ദ്വാരകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. യോശോ ഭൂമി, ജി20 ഉച്ചകോടിക്ക് കേന്ദ്രമായി സ്ഥലം എന്നിവ ഡൽഹിയെ കോൺഫറൻസ് ടൂറിസത്തിന്‍റെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന് മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യശോഭൂമി യാഥാർഥമായതോടെ ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രാദേശിക ഉൽപ്പന്നങ്ങൾ രാജ്യാന്തര തലത്തിലേക്ക് എത്തിക്കാൻ യശോഭൂമി പ്രധാന പങ്കുവഹിക്കുമെന്നും മോദി പറഞ്ഞു. 73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമിച്ച കൺവെൻഷൻ സെന്‍ററിൽ പ്രധാന ഓഡിറ്റോറിയം, ഗ്രാൻഡ് ബോൾറൂം, 11,000 പ്രതിനിധികളെ ഉൾക്കൊള്ളാൻ കഴിയുന്നതും യോഗങ്ങൾ നടത്താൻ കഴിയുന്നതുമായ 13 മുറികൾ എന്നിവയുൾപ്പെടെ 15 സമ്മേളന മുറികളാണ് ഉള്ളത്. രാജ്യത്തെ ഏറ്റവും വലിയ എൽഇഡി മീഡിയ സംവിധാനമാണ് കൺവെൻഷൻ സെന്‍ററിലുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com