വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ച് പ്രധാനമന്ത്രി; ആദ്യം പങ്കു വച്ചത് പുതിയ പാർലമെന്‍റിലെ ചിത്രം

താൻ പുതിയ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചതായി എക്സ് പ്ലാറ്റ് ഫോമിൽ മോദി കുറിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്സ് ആപ് ചാനൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്സ് ആപ് ചാനൽ
Updated on

ന്യൂഡൽഹി: വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ പുതിയ വാട്സ് ആപ് ചാനൽ ആരംഭിച്ചതായി എക്സ് പ്ലാറ്റ് ഫോമിൽ മോദി കുറിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് കമ്യൂണിറ്റിയിൽ ചേരുന്നതിൽ താൻ ആവേശഭരിതനാണ്. നാം തമ്മിലുള്ള നിരന്തരമായ സമ്പർക്കത്തിന്‍റെ പാതയിൽ ഇതു പുതിയ ചുവടുവയ്പ്പായിരിക്കുമെന്നും മോദി കുറിച്ചിട്ടുണ്ട്.

ചാനലിൽ ആദ്യമായി പുതിയ പാർലമെന്‍റിൽ ഇരിക്കുന്ന ചിത്രമാണ് മോദി പങ്കു വച്ചിരിക്കുന്നത്. ടെലിഗ്രാം ചാറ്റ് ബോട്ടുകൾക്ക് സമാനമായ ഫീച്ചറാണ് ചാനലിലൂടെ വാട്സ് ആപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്. അഡ്മിനു മാത്രമേ ഇതിലൂടെ സന്ദേശങ്ങൾ നൽകാൻ സാധിക്കൂ. ഇന്ത്യയടക്കം 150 രാജ്യങ്ങളിലാണ് ഈ അപ്ഡേഷൻ ലഭ്യമായിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com