ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക്

ആഗോള വികസനത്തിനും സുരക്ഷയ്ക്കും ബഹുസ്വരതയെ ശക്തിപ്പെടുത്തുക എന്നതാണ് ഉച്ചകോടിയുടെ വിഷയം
pm modi left for russia to attend the brics summit
ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക്
Updated on

ന്യൂഡൽഹി: പതിനാറാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക്. കസാനിൽ 22, 23 തീയതികളിലാണ് ഉച്ചകോടി. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ ക്ഷണ പ്രകാരമാണു മോദിയുടെ യാത്ര. ആഗോള വികസനത്തിനും സുരക്ഷയ്ക്കും ബഹുസ്വരതയെ ശക്തിപ്പെടുത്തുക എന്നതാണ് ഉച്ചകോടിയുടെ വിഷയം.

ബ്രിക്സ് നേതാക്കളുമായി മോദി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയേക്കും. യുക്രെയ്‌ൻ, റഷ്യ യുദ്ധത്തിനു പരിഹാരമുണ്ടാക്കാൻ ഇന്ത്യ ഇടപെട്ടേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണു മോദിയുടെ റഷ്യ സന്ദർശനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com