''സിന്ദൂർ വെറുമൊരു പേരല്ല'', രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി | Video
ന്യൂഡൽഹി: സിന്ദൂർ എന്നത് വെറുമൊരു പേരല്ലെന്നും, രാജ്യത്തിന്‍റെയാകെ വികാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പരാമർശം.
ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന ശക്തമായ താക്കീതും അദ്ദേഹം പാക്കിസ്ഥാനു നൽകി. മേയ് ഏഴിന് ഇന്ത്യ ആക്രമിച്ച ബഹവൽപൂരും മുർദികെയും ഭീകരവാദത്തിന്‍റെ ആഗോള സർവകലാശാലകളായിരുന്നു എന്നും പ്രധാനമന്ത്രി.
22 മിനിറ്റ് ദീർഘിച്ച പ്രസംഗത്തിൽ, രാജ്യ സുരക്ഷയ്ക്കു വേണ്ടിയുള്ള മൂന്നു തത്വങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു.
ഇന്ത്യക്കെതിരായ ഏതു ഭീകരാക്രമണവും ശക്തമായി നേരിടും. ഭീകരരുടെ വേരുകൾ എവിടെയാണോ, അവിടെ തന്നെ തിരിച്ചടി കൊടുക്കും.
ആണവ ഭീഷണിയിൽ ഇന്ത്യ പേടിക്കില്ല. ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നവരും തിരിച്ചടി നേരിടും.
ഭീകരവാദി നേതാക്കളെയും അവർക്ക് അഭയം നൽകുന്ന സർക്കാരുകളെയും ഇനി ഒരേപോലെ കാണും.
