
അമെരിക്ക സന്ദർശിക്കാൻ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമെരിക്ക സന്ദർശിക്കുമെന്ന് വിവരം. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാനാണ് മോദി അമെരിക്കയിലെത്തുക. ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും. വ്യാപക കരാർ അടക്കമുള്ള വിഷയങ്ങളിലെ തർക്കും ഇതിനകം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം, ഇന്ത്യക്ക് അധിക തീരുവ ഏർപ്പെടുത്തിയ ട്രംപിന്‍റെ നീക്കത്തിന് തിരിച്ചടി നൽകാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കുമെന്നാണ് സൂചന.