45 മണിക്കൂര്‍ ധ്യാനത്തിനായി മോദി വിവേകാനന്ദപ്പാറയിൽ | Photos & Video

1892-ൽ സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേ സ്ഥലമായ "ധ്യാൻ മണ്ഡപത്തിൽ" ആണ് മോദി ധ്യാനിക്കുന്നത്.
pm modi meditation at vivekananda rock kanyakumari photos and video
45 മ​ണി​ക്കൂ​ര്‍ ധ്യാ​നത്തിനായി മോ​ദി വിവേകാനന്ദപ്പാറയിൽ
Published on

നീണ്ട രണ്ടര മാസത്തോളം തിരക്കിട്ട തെരഞ്ഞെടുപ്പു പ്രചാരണത്തിന് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ 45 മണിക്കൂർ നേരത്തെ ധ്യാനത്തിനു തുടക്കം കുറിച്ചു. വിവേകാന്ദപ്പാറയിലെ സ്മാരകത്തിൽ മോദി ധ്യാനിക്കുന്ന ആദ്യ ചിത്രങ്ങളും വെള്ളിയാഴ്ച പുറത്തിറങ്ങി. ചിത്രങ്ങളിൽ കാവി വസ്ത്രത്തിൽ പ്രധാനമന്ത്രി സ്വാമി വിവേകാന്ദയുടെ പ്രതിമയ്ക്ക് മുന്നിൽ ധ്യാനിക്കുന്നത് കാണാം.

1892-ൽ സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേ സ്ഥലമായ "ധ്യാൻ മണ്ഡപത്തിൽ" ആണ് മോദി ധ്യാനിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവയുടെ സംഗമസ്ഥാനം കൂടിയാണിത്. ജൂൺ 1 വൈകിട്ടു വരെ ഈ ധ്യാനം തുടരും.

കന്യാകുമാരി തീരത്തു നിന്ന് അര കിലോമീറ്റർ അകലെയുള്ള വിവേകാനന്ദപ്പാറയിലെ സ്മാരകത്തിൽ പ്രധാനമന്ത്രി തങ്ങുന്നത് ഇതാദ്യം. 2014ൽ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം സമാപിച്ചപ്പോൾ മഹാരാഷ്‌ട്രയിലെ പ്രതാപ് ഗഡ് കോട്ട സന്ദർശിച്ചിരുന്നു മോദി. 2019ൽ കേദാർനാഥിലെ ഗുഹയിൽ 17 മണിക്കൂർ ധ്യാനിച്ചു. നാളെ ഡൽഹിയിലേക്കു മടങ്ങും മുൻപ് വിവേകാനന്ദ സ്മാരകത്തിനു സമീപത്തെ തിരുവള്ളുവർ പ്രതിമയും മോദി സന്ദർശിച്ചേക്കും.