
മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യം; 7 വർഷങ്ങൾക്ക് ശേഷം ഷി ജിൻപിങ്ങുമായി മോദിയുടെ കൂടിക്കാഴ്ച
file image
ബീജിങ്: ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന 2025 ലെ എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ചൈന ബന്ധം മുന്നോട്ടു പോവുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പ്രതികരിച്ചു.
മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടുപോവാനായി, അതിർത്തി തർക്കങ്ങൾ പരിഹരിക്കാനുള്ള സംഭാക്ഷണം നടന്നു, ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകളും ആരംഭിക്കുമെന്നും ബന്ധം നന്നായി മുന്നോട്ടു പോവേണ്ടത് 2.8 ബില്യൺ ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ശനിയാഴ്ചയാണ് ചൈനയിലെത്തിയത്. സെപ്റ്റംബർ ഒന്നിന് നടക്കുന്ന പ്രധാന എസ്‌സിഒ നേതാക്കളുടെ യോഗത്തിന് മുന്നോടിയായി, മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയത്. 7 വർഷങ്ങൾക്ക് ശേഷമാണ് മോദി ചൈനയിൽ പ്രസിഡന്‍റ് ഷി ജിൻപിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നത്