ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി

ഭൂട്ടാൻ സന്ദർശനം കഴിഞ്ഞ് ബുധനാഴ്ചയാണ് മോദി രാജ്യത്തേക്കെത്തിയത്
PM Modi meets victims of Red Fort car blast

ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി

Updated on

ന്യൂഡൽഹി: ഭൂട്ടാൻ സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മോദിയുടെ സന്ദർശനം. ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിലെത്തിയിലേക്കാണ് മോദി എത്തിയത്.

ഇരകളോട് സംവദിക്കുകയും പരുക്കുകൾ വേഗത്തിൽ സുഖം പ്രാപിക്കാനായി ആശംസിക്കുക‍യും ചെയ്തു. മാത്രമല്ല ഇവരുടെ ആരോഗ്യത്തെക്കുറിച്ച് ഡോക്റ്റർമാരുമായി മോദി സംസാരിക്കുകയും ചെയ്തു.

പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ഡോ. ഉമർ മുഹമ്മദിന്‍റെ അമ്മയുടെ ഡിഎൻഎ ശേഖരിച്ച് എയിംസ് ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരിൽ ഇനിയും ആളുകളെ തിരിച്ചറിയാനുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com