'ഗെറ്റ് റെഡി വിത്ത് മി' ചെയ്യൂ; കൈത്തറി ദിനത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായ റീലുകളിലൊന്നാണ് ഗെറ്റ് റെഡി വിത്ത് മി
pm modi national handloom day gen z get ready with me

പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated on

ന്യൂഡൽഹി: ജന്തർമന്ദറിൽ നടന്ന ജെൻ സീ പ്രക്ഷോഭത്തിന് പിന്നാലെ യുവാക്കളെ കൈയിലെടുക്കാനുള്ള തന്ത്രങ്ങൾ പരീക്ഷിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്‍റെ ഭാഗമായി സെൽഫീ വീഡിയോകളും റീലുകളുമായി ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മോദി സജീവമാണ്.

ഇപ്പോഴിതാ നിങ്ങളെല്ലാവരും ഗെറ്റ് റെഡി വിത്ത് മി ചെയ്യൂ എന്ന ആഹ്വാനവുമായി മോദി എത്തിയിരിക്കുകയാണ്. ഇപ്പോളിതാ ദേശീയ കൈത്തറി ദിനം സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് മോദിയുടെ പുതിയ ആഹ്വാനം. കൈത്തറി വസ്ത്രങ്ങള്‍ ധരിച്ച് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായ 'ഗെറ്റ് റെഡി വിത്ത് മി' ചെയ്യാനാണ് മോദി പറയുന്നത്.

ദേശീയ കൈത്തറി ദിനം രാജ്യത്തെ നെയ്ത്തുകാരെ ആദരിക്കുന്നതിനുള്ള സുവർണ അവസരമാണെന്നും അവരുടെ കഠിനാധ്വാനത്തെ പ്രശംസിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com