"പ്രതിപക്ഷത്തിനു നന്ദി, 2024ലും ബിജെപിക്ക് റെക്കോർഡ് വിജയമുണ്ടാകും", മോദിയുടെ മറുപടി പ്രസംഗം

അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ ദൈവത്തിന്‍റെ അനുഗ്രഹമായാണ് കാണുന്നത്.
PM Modi at Lok Sabha
PM Modi at Lok Sabha
Updated on

ന്യൂഡൽഹി: മണിപ്പൂർ വഷയത്തിന്‍മേലുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന് ലോക്സഭയിൽ മറുപടി നൽകി പ്രഥാനമന്ത്രി. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദിയെന്നും മോദി പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്.

സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ ദൈവത്തിന്‍റെ അനുഗ്രഹമായാണ് കാണുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് സർക്കാരിൽ‌ വിശ്വാസമുണ്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് റെക്കോർഡ് വിജയമുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതിപക്ഷത്തോട് "അവിശ്വാസം" കാണിച്ചു. തയ്യാറെടുപ്പോടെ വന്നുകൂടേയെന്ന് രാഹുൽ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു.

പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണ്. പാവപ്പെട്ടവരെ കുറിച്ചുള്ള ചിന്തയില്ല. രാജ്യത്തെക്കാൾ വലുത് പാർട്ടിയാണ്. എന്നാൽ രാജ്യത്തിന്‍റെ വികസനവും ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യത്തെ യുവാക്കാൾക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു. ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും മോദി ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com