

Narendra Modi
ന‍്യൂഡൽഹി: പാക്കിസ്ഥാൻ നടത്തിയ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത‍്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂർ രാജ‍്യത്തെ ഓരോ പൗരന്‍റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മൻ കീ ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. സുരക്ഷയിൽ രാജ‍്യം വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകം ഓപ്പറേഷൻ സിന്ദൂറിലൂടെ കണ്ടെന്നും മോദി പറഞ്ഞു. വനിത ക്രിക്കറ്റ് ലോകകപ്പ് നേട്ടം, വന്ദേമാതരം 150ാം വാർഷികം എന്നിവയെ പറ്റിയും പ്രധാനമന്ത്രി പരാമർശിച്ചു.