എൽഇഡി ബൾബിന്‍റെ കാലത്ത് ചിലർ ബിഹാറിൽ റാന്തലുമായി നടക്കുകയാണ്: പരിഹാസവുമായി മോദി

ആഗോളതലത്തിൽ രാജ്യത്തിന്‍റെ ശക്തിയോട് നീതിപുലർത്താൻ കഴിയുന്ന പ്രധാനമന്ത്രിയേയാണ് ഇന്ത്യക്ക് ആവശ്യം
എൽഇഡി ബൾബിന്‍റെ കാലത്ത് ചിലർ ബിഹാറിൽ റാന്തലുമായി നടക്കുകയാണ്: പരിഹാസവുമായി മോദി
നരേന്ദ്ര മോദി

പട്ന: പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഇഡി ബൾബിന്‍റെ കാലത്ത് ചിലർ റാന്തലുമായി നടക്കുന്നുവെന്നും ബിഹാർ മുഴുവൻ ഇരുട്ടിലിരിക്കുമ്പോൾ സ്വന്തം വീട്ടിൽ മാത്രമാണ് അവർ വെളിച്ചമെത്തിക്കുന്നതെന്നും മോദി പരിഹസിച്ചു.

ആഗോളതലത്തിൽ രാജ്യത്തിന്‍റെ ശക്തിയോട് നീതിപുലർത്താൻ കഴിയുന്ന പ്രധാനമന്ത്രിയെയാണ് ഇന്ത്യക്ക് ആവശ്യം. എന്നാൽ, പ്രധാനമന്ത്രി പദം ഉപയോഗിച്ച് കസേരകളി നടത്താനാണ് ഇന്ത്യ സഖ്യത്തിന്‍റെ ശ്രമം. കോൺഗ്രസും ആർജെഡിയും എൻസിപിയും എസ്പിയും പ്രധാനമന്ത്രി പദത്തിൽ കുറഞ്ഞകാലമെങ്കിലും ഇരിക്കാൻ മോഹിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ തട്ടിപ്പറിച്ച് മുസ്ലിങ്ങൾക്ക് നൽകാനുള്ള ഇന്ത്യ സഖ്യത്തിന്‍റെ പദ്ധതികളെ തകർക്കുമെന്ന് ഇവിടെവെച്ച് പ്രഖ്യാപിക്കുകയാണ്. വേട്ട് ജിഹാദിൽ ഏർപ്പെട്ടവരുടെ പിന്തുണ നേടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com