

പ്രധാനമന്ത്രി നരേന്ദ്രമോദി
തിംഫു: ഡൽഹി ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ആരെയും വെറുതേ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുത്രധാരന്മാർ ആരായാലും അടിവേര് വരെ ചികഞ്ഞെടുക്കുമെന്നും നീതി നടപ്പാക്കുമെന്നും മോദി പറഞ്ഞു.
വിങ്ങുന്ന ഹൃദയത്തോടെയാണ് താനുള്ളതെന്നും സ്ഫോടനം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ഫോടനത്തിൽ ഉറ്റവരെ നഷ്ടമായവരുടെ വേദന തനിക്ക് അനുഭവിക്കാനാവുന്നുണ്ടെന്നും രാജ്യം ഒറ്റക്കെട്ടായി അവർക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം വൈകിട്ട് 6.52 ഓടെയാണ് സ്ഫോടനം നടന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 12 പേരാണ് മരിച്ചത്. ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തി കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.