ആർട്ടിക്കിൾ 370 ന്‍റെ പേരു പറഞ്ഞ് കോൺഗ്രസ് ജമ്മുകശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; നരേന്ദ്ര മോദി

പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി രാജ്യത്ത് പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ജമ്മുകശ്മീരിലെ സഹോദരി സഹോദരങ്ങൾക്ക് അതിന്‍റെ പ്രയോജനം ലഭിച്ചിരുന്നില്ല
ആർട്ടിക്കിൾ 370 ന്‍റെ പേരു പറഞ്ഞ് കോൺഗ്രസ് ജമ്മുകശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; നരേന്ദ്ര മോദി
PM Modi file
Updated on

ശ്രീനഗർ: ആർട്ടിക്കിൾ 370 ന്‍റെ പേരു പറഞ്ഞ് കോൺഗ്രസും അതിന്‍റെ സഖ്യകക്ഷികളും രാഷ്ട്രീയ ലാഭത്തിനായി ദശാബ്ദങ്ങളായി ജമ്മു കാശ്മീരിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില കുടുംബങ്ങളാണ് ഇതിന്‍റെ പ്രയോജനം അനുഭവിച്ചിരുന്നതെന്ന് ജനങ്ങൾ മനസിലാക്കിയെന്നും മോദി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ നിയമങ്ങൾ ജമ്മു കശ്മീരിൽ നടത്താൻ കഴിയാത്തൊരു കാലമുണ്ടായിരുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി രാജ്യത്ത് പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ജമ്മുകശ്മീരിലെ സഹോദരി സഹോദരങ്ങൾക്ക് അതിന്‍റെ പ്രയോജനം ലഭിച്ചിരുന്നില്ല.

എന്നാൽ കാലം മാറിയെന്നും അതിനെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com