"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

6ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനായി സർക്കാർ വേഗത്തിൽ മുന്നോട്ട് പോകുന്നുണ്ടെന്നും മോദി പറഞ്ഞു
pm modi says First made-in-India semiconductor chip by year-end
PM Narendra Modi

file image

Updated on

ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ആദ്യമായി തദ്ദേശിയമായി നിർമിച്ച സെമികണ്ടെക്‌‌റ്റർ ചിപ്പ് വിപണിയിൽ ലഭ്യമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ്ഡ്-ഇൻ-ഇന്ത്യ 6G നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനായി സർക്കാർ വേഗത്തിൽ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകൾക്ക് മുമ്പ് സെമികണ്ടക്ടർ നിർമാണത്തിൽ പ്രവേശിക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ടെന്ന് മോദി അവകാശപ്പെട്ടു. വോട്ട് ബാങ്കിന്‍റെ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കാനുള്ള ഇച്ഛാശക്തി മുൻ സർക്കാരുകൾ കാണിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ വളർച്ചാ യാത്ര വളരെ നേരത്തെ തന്നെ ആരംഭിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com