സമാധാനം പുനഃസ്ഥാപിക്കണം; ഇറാൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി മോദി

ഭീകരാക്രമണവും സംഘർഷവും മൂലം സാധാരണക്കാർ കൊല്ലപ്പെടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു
Ebrahim Raisi | Narendra Modi
Ebrahim Raisi | Narendra Modi
Updated on

ന്യൂഡൽഹി: ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രധാനമന്ത്രി ഇബ്രാഹിം റഈസിയുമായി ഫോണിലൂടെ ചർച്ച നടത്തി. എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചത്.

ഭീകരാക്രമണവും സംഘർഷവും മൂലം സാധാരണക്കാർ കൊല്ലപ്പെടുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു. സംഘർഷം തടയാനും മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതും ചർച്ചയായി. സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നത് ഏറെ സുപ്രധാനമാണെന്ന് മോദി പറഞ്ഞു. ഇന്ത്യ - ഇറാൻ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി സ്വാഗതാർഹമാണെന്നും മോദി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com