എൻഡിഎ 400 സീറ്റ് നേടും; മോദിയുടെ പ്രസംഗത്തിൽ പ്രതിപക്ഷത്തിന് തുടർച്ചയായി പരിഹാസം

പ്ര​തി​പ​ക്ഷ​ത്തെ തു​ട​ർ​ച്ച​യാ​യി പ​രി​ഹ​സി​ച്ച​കൊ​ണ്ടാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​സം​ഗം
എൻഡിഎ 400 സീറ്റ് നേടും; മോദിയുടെ പ്രസംഗത്തിൽ പ്രതിപക്ഷത്തിന് തുടർച്ചയായി പരിഹാസം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ 400ലേ​റെ സീ​റ്റു​ക​ളോ​ടെ ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബി​ജെ​പി​ക്കു ത​നി​ച്ച് 370ലേ​റെ സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും മോ​ദി. ലോ​ക്സ​ഭ​യി​ൽ രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ശ്രീ​രാ​മ​ൻ വീ​ട്ടി​ലേ​ക്ക് മാ​ത്ര​മ​ല്ല, മ​ഹ​ത്താ​യ ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണു മ​ട​ങ്ങി​യ​ത്. ഇ​ത്ത​വ​ണ എ​ൻ​ഡി​എ 400 ക​ട​ക്കും.

പ്ര​തി​പ​ക്ഷ​ത്തെ തു​ട​ർ​ച്ച​യാ​യി പ​രി​ഹ​സി​ച്ച​കൊ​ണ്ടാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​സം​ഗം. ദീ​ർ​ഘ​കാ​ലം പ്ര​തി​പ​ക്ഷ​ത്ത് തു​ട​രാ​നു​ള്ള നി​ങ്ങ​ളു​ടെ ദൃ​ഢ​നി​ശ്ച​യ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ നി​ങ്ങ​ളെ തീ​ർ​ച്ച​യാ​യും അ​നു​ഗ്ര​ഹി​ക്കും. പ്ര​തി​പ​ക്ഷ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ധൈ​ര്യം ന​ഷ്ട​മാ​യി. സീ​റ്റു​ക​ൾ മാ​റാ​നാ​ണു പ​ല​രു​ടെ​യും ശ്ര​മം. പ​ല​രും രാ​ജ്യ​സ​ഭ​യി​ലേ​ക്കു ക​ളം മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു. കോ​ണ്‍ഗ്ര​സ് എ​ന്ന ക​ട​യ്ക്ക് പൂ​ട്ടു​വീ​ണു. കു​ടും​ബാ​ധി​പ​ത്യം കോ​ണ്‍ഗ്ര​സി​നെ ന​ശി​പ്പി​ച്ചു. പ​രാ​ജ​യ​പ്പെ​ട്ട ഉ​ത്പ​ന്ന​ത്തെ വീ​ണ്ടും വീ​ണ്ടും പ​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചു.

2014ൽ ​പ​തി​നൊ​ന്നാ​മ​ത്തെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി​രു​ന്ന രാ​ജ്യം ഇ​ന്ന് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. ഞ​ങ്ങ​ളു​ടെ മൂ​ന്നാം ടേ​മി​ൽ ഇ​ന്ത്യ മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കും. ഞ​ങ്ങ​ൾ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി നാ​ലു കോ​ടി വീ​ടു​ക​ൾ നി​ർ​മി​ച്ചു. ന​ഗ​ര​ങ്ങ​ളി​ലെ ദ​രി​ദ്ര​ർ​ക്കാ​യി 80 ല​ക്ഷം വീ​ടു​ക​ൾ നി​ർ​മി​ച്ചു. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ വേ​ഗ​മാ​യി​രു​ന്നു ഇ​തി​നെ​ങ്കി​ൽ 100 വ​ർ​ഷം വേ​ണ്ടി​വ​ന്നേ​നെ​യെ​ന്നും മോ​ദി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com