ഇന്ത്യ വികസിക്കുമ്പോൾ ലോകം പുരോഗമിക്കും: പ്രധാനമന്ത്രി

ഇന്ത്യ വികസിക്കുമ്പോൾ ലോകം പുരോഗമിക്കും: പ്രധാനമന്ത്രി

പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനച്ചടങ്ങിനോടനുന്ധിച്ച് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പരാമർശം
Summary

ന്യൂഡൽഹി: ഇന്ത്യ വികസിക്കുമ്പോൾ ലോകവും പുരോഗമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനച്ചടങ്ങിനോടനുന്ധിച്ച് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പരാമർശം. വികസിത ഇന്ത്യ മറ്റു പല രാജ്യങ്ങൾക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

25 വർഷത്തെ അമൃതകാലമാണ് നമുക്കു മുന്നിലുള്ളത്. ആ സമയത്തിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണം.
ഈ പാർലമെന്‍റിൽ സ്വീകരിക്കുന്ന ഓരോ തീരുമാനവും സമൂഹത്തിൽ ഓരോ വിഭാഗത്തിന്‍റെയും വിധി നിർണയിക്കുന്നതായിരിക്കും. ഇവിടെ എടുക്കുന്ന തീരുമാനങ്ങൾ ദാരിദ്ര്യം തുടച്ചുമാറ്റാൻ സഹായിക്കും.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യം മാത്രമല്ല, ജനാധിപത്യത്തിന്‍റെ മാതാവ് കൂടിയാണ്.
ഇന്ത്യ വികസിക്കുമ്പോൾ ലോകം പുരോഗമിക്കും: പ്രധാനമന്ത്രി
പാർലമെന്‍റ് മന്ദിരോദ്ഘാടനം: പ്രധാനമന്ത്രിയുടെ അഭിസംബോധന (Video)
പഴയതിന്‍റെയും പുതിയതിന്‍റെയും സംയോഗത്തിന്‍റെ പ്രതീകമാണ് പുതിയ പാർലമെന്‍റ് മന്ദിരം.
ഭാവിയിൽ എംപിമാരുടെ എണ്ണം കൂടുമ്പോൾ അവർ എവിടെ ഇരിക്കും? പുതിയ മന്ദിരത്തിന്‍റെ നിർമാണം അനിവാര്യമായിരുന്നു.
മന്ദിരത്തിന്‍റെ നിർമാണം അറുപതിനായിരം പേർക്ക് തൊഴിൽ നൽകി, അവരെ ആദരിക്കാൻ ഡിജിറ്റൽ ഗ്യാലറി നിർമിക്കും.
പഞ്ചായത്ത് മന്ദിരം പുതൽ പാർലമെന്‍റ് മന്ദിരം വരെയുള്ളവയുടെ നിർമാണത്തിൽ അർപ്പണബോധം ഒരുപോലെയാണ്.
ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്‍റെ പ്രതീകമായിരുന്നു ചെങ്കോൽ എന്നും, ഇപ്പോഴതിന് ഉചിതമായ ആദരമാണ് നൽകിയിരിക്കുന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com