ഒമ്പത് വന്ദേഭാരതുകൾ ട്രാക്കിലേക്ക്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീശ, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വന്ദേഭാരതുകൾ എത്തുക.
വന്ദേഭാരത് എക്സ്പ്രസ്
വന്ദേഭാരത് എക്സ്പ്രസ്File

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലായി പുതിയ 9 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ഞായറാഴ്ച മുതൽ ട്രാക്കിലേക്ക്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ഉദ്ഘാടനം. കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീശ, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വന്ദേഭാരതുകൾ എത്തുക.

കേരളത്തിൽ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ് സർവീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം മുതൽ ആലപ്പുഴ വഴി കാസർഗോഡ് വരെയും തിരിച്ചുമാണ് വന്ദേഭാരത് സർവീസ് നടത്തുക. ഭക്ഷണമുൾപ്പെടെയും ഭക്ഷണമുൾപ്പെടുത്താതെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

വന്ദേഭാരതിന്‍റെ സമയക്രമം

കാസർഗോഡ്- തിരുവനന്തപുരം ( ട്രെയിൻ നമ്പർ 20631)

കാസർഗോഡ്- 7.00

കണ്ണൂർ-7.55

കോഴിക്കോട്-8.57

തിരൂർ-9.22

ഷൊർണൂർ- 9.58

തൃശൂർ-10.38

എറണാകുളം-11.45

ആലപ്പുഴ-12.32

കൊല്ലം-1.40

തിരുവനന്തപുരം-3.05

തിരുവനന്തപുരം- കാസർഗോഡ്( ട്രെയിൻ നമ്പർ 20632)

തിരുവനന്തപുരം-4.05

കൊല്ലം-4.53

ആലപ്പുഴ-5.55

എറണാകുളം-6.35

തൃശൂർ- 7.40

ഷൊർണൂർ-8.15

തിരൂർ-8.52

കോഴിക്കോട്-9.23

കണ്ണൂർ-10.24

കോസർഗോഡ്-11.58

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com