രാജ്യത്തിന്‍റെ ആദ്യ വന്ദേ മെട്രൊ സർവീസിന് തിങ്കളാഴ്ച തുടക്കം

അഹമ്മദാബാദിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
PM Modi To Launch country's First Vande Metro Service monday
രാജ്യത്തിന്‍റെ ആദ്യ വന്ദേ മെട്രൊ സർവീസിന് തിങ്കളാഴ്ച തുടക്കം
Updated on

അഹമ്മദാബാദ്: രാജ്യത്തിന്‍റെ ആദ്യ വന്ദേ മെട്രൊ സർവീസിന് തിങ്കളാഴ്ച തുടക്കം. അഹമ്മദാബാദിൽ നിന്ന് ഭുജിലേക്കുള്ള ഉദ്ഘാടന സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. പൂർണമായി എയർകണ്ടിഷൻ ചെയ്ത കോച്ചുകളാണ് വന്ദേ മെട്രൊയിലേത്. മെട്രൊ ട്രെയ്‌ൻ പുറപ്പെടുന്നതിന് തൊട്ടു മുൻപ് യാത്രക്കാർക്ക് ടിറ്റുകൾ വാങ്ങാമെന്ന് പശ്ചിമ റെയ്‌ൽവേ അഹമ്മദാബാദ് ഡിവിഷൻ പിആർഒ പ്രവീൺ ശർമ.

1150 പേർക്ക് ഇതിൽ ഇരുന്ന് യാത്ര ചെയ്യാം. നിന്നു യാത്ര ചെയ്യാനുള്ള സൗകര്യം കൂടി കണക്കാക്കിയാൽ 2058 പേരെ ഉൾക്കൊള്ളുന്നതാണു വന്ദേ മെട്രൊ.

* ഭുജിൽ നിന്ന് അഹമ്മദാബാദിലേക്ക് ആഴ്ചയിൽ ആറു ദിവസം സർവീസ്

* രാവിലെ 5.05 നു ഭുജിൽ നിന്നു തുടങ്ങുന്ന സർവീസ് 10.50ന് അഹമ്മദാബാദിലെത്തും. വൈകിട്ട് 5.30നു മടങ്ങുന്ന ട്രെയ്‌ൻ 11.10ന് ഭുജിലെത്തും.

* 5 മണിക്കൂർ 45 മിനിറ്റ് യാത്ര, 9 സ്റ്റേഷനുകൾ.

* ആകെ 16 കോച്ചുകൾ, നാലു കോച്ചുകൾ ഒരു യൂണിറ്റ്.

* ഓട്ടൊമാറ്റിക് ഡോർ

* 100-250 കിലോമീറ്റർ ദൂരം യാത്രയ്ക്ക് സൗകര്യപ്രദമായ കോച്ചുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com