
നരേന്ദ്രമോദി, ഷി ജിൻപിങ്
ന‍്യൂഡൽഹി: ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചക്കോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനിയിലേക്ക്. ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ടിയാൻജിനിൽ വച്ച് നടക്കുന്ന രണ്ടു ദിവസത്തെ ഉച്ചക്കോടിയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക.
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, റഷ‍്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. 2020ലെ ഗാൽവാൻ ഏറ്റുമുട്ടലിനു ശേഷം ആദ‍്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്.
ഇതിനു മുൻപ് 2019ൽ ആയിരുന്നു അദ്ദേഹം അവസാനമായി ചൈന സന്ദർശിച്ചത്. അതേസമയം ചൈനയിലെ ദ്വദിന സന്ദർശത്തിന് മുൻപ് മോദി ഓഗസ്റ്റ് 30ന് ജപ്പാനും സന്ദർശിക്കും. 2024ൽ കസാനിൽ വച്ചു നടന്ന ബ്രിക്സ് ഉച്ചക്കോടിയിൽ മോദിയും ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു.