

നരേന്ദ്രമോദി
ന‍്യൂഡൽഹി: ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ‍്യതലസ്ഥാനത്തെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും. രാവിലെ എട്ടരയോടെ പ്രധാനമന്ത്രി കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെത്തും. എട്ടരയക്ക് തന്നെയാണ് പള്ളിയിലെ പ്രാർഥന ചടങ്ങ്.
ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള നേതാക്കൾ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ന‍്യൂഡൽഹി ചാപ്ലിനിൽ ക്രിസ്ത‍്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.