പ്രധാനമന്ത്രി യുഎഇയിലേക്ക്: സുപ്രധാന കരാറുകൾ‌ക്ക് സാധ്യത

പ്രധാനമന്ത്രി യുഎഇയിലേക്ക്: സുപ്രധാന കരാറുകൾ‌ക്ക് സാധ്യത
Updated on

ന്യൂഡൽഹി: ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎഇയിൽ എത്തും. ഒൻപത് വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് മോദി യുഎഇ സന്ദർശിക്കുന്നു. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും, കോപ്പ് 28 പ്രസിഡന്‍റ് ഡോക്‌ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ജാബറുമായും കൂടിക്കാഴ്ച നടത്തും. ആഗോള വിഷയങ്ങളിലെ സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തുന്ന മോദി യുഎഇ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ ധാരണപത്രങ്ങളിൽ ഒപ്പുവെയ്ക്കും.

ഊ​​ർ​​ജം, വി​​ദ്യാ​​ഭ്യാ​​സം, ആ​​രോ​​ഗ്യം, ഭ​​ക്ഷ്യ​​സു​​ര​​ക്ഷ, ഫി​​ൻ​​ടെ​​ക്, പ്ര​​തി​​രോ​​ധം, സം​​സ്കാ​​രം തു​​ട​​ങ്ങി​​യ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​നു​​ള്ള വ​​ഴി​​ക​​ൾ തി​​രി​​ച്ച​​റി​​യാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം മാ​​റു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ. യു‌​​എ​​ൻ‌​​എ​​ഫ്‌​​സി‌​​സി സി‌​​ഒ‌​​പി -28 ഉ​​ച്ച​​കോ​​ടി​​യു​​ടെ​​യും യു​​എ​​ഇ പ്ര​​ത്യേ​​ക ക്ഷ​​ണി​​താ​​വാ​​കു​​ന്ന ഇ​​ന്ത്യ​​യു​​ടെ ജി20 ​​അ​​ധ്യ​​ക്ഷ​​ത​​യു​​ടെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഈ ​​സ​​ന്ദ​​ർ​​ശ​​നം ഏ​​റെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com