മോദിയുടെ യുഎസ് സന്ദർശനം 12 ന്; ട്രംപുമായി ഉഭയകക്ഷി ചർച്ച

മോദിയുടെ സന്ദര്‍ശനം ഇന്ത്യ - യുഎസ് ബന്ധത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതായി മിസ്രി പറഞ്ഞു
pm modi us visit
മോദിയുടെ യുഎസ് സന്ദർശനം 12 ന്; ട്രംപുമായി ഉഭയകക്ഷി ചർച്ച
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന യുഎസ് സന്ദർശനം അടുത്തയാഴ്ച. 12ന് യുഎസിലെത്തുന്ന മോദി പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപിന്‍റെ രണ്ടാമൂഴത്തിൽ ഇരുവരുടെയും കൂടിക്കാഴ്ച ഇതാദ്യമാണ്. യുഎസ് സന്ദർശനത്തിനു മുന്നോടിയായി 10ന് ഫ്രാൻസിലെത്തുന്ന മോദി 12 വരെ പാരിസിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. മാക്രോണിനൊപ്പം എഐ ആക്‌ഷൻ ഉച്ചകോടിയിൽ മോദി അധ്യക്ഷത വഹിക്കും.

മോദിയുടെ സന്ദര്‍ശനം ഇന്ത്യ - യുഎസ് ബന്ധത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതായി മിസ്രി പറഞ്ഞു. യുഎസ് കുടിയേറ്റക്കാരെ നാടുകടത്തുന്നത് നിയമവിധേയമായും മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടുമാണ്. നിലവിലെ ചട്ടപ്രകാരമാണ് സൈനിക വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയത്. തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് യുഎസിനെ അറിയിക്കും. 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അവര്‍ അറിയിച്ചതായും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com