കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നു പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി

കൊവീഷിൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാവുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്
pm modis photo removed from covid vaccine certificate after covishield rare side effects
pm modis photo removed from covid vaccine certificate after covishield rare side effects

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി. ഇപ്പോൾ ഒത്തൊരുമിച്ച് ഇന്ത്യ കൊവിഡിനെ പരാജയപ്പെടുത്തുമെന്ന മോദിയുടെ വാക്കുകൾ മാത്രമാണ് സർട്ടിഫിക്കറ്റിലുള്ളത്. ഈ അടിക്കുറിപ്പിനൊപ്പമുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് എടുത്തുമാറ്റിയത്.

കൊവീഷിൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാവുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂര്‍വ്വ പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ക്കുണ്ടാകുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായിട്ടാണ് കോവിഡ് സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com