pm narendra modi leaves for 3 day us visit
PM Modi file

മൂന്നു ദിവസത്തെ സന്ദർശനത്തിനായി നരേന്ദ്ര മോദി യുഎസിലേക്ക്

ന്യൂയോര്‍ക്കില്‍ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ യുഎസിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിക്കും
Published on

ന്യൂഡൽഹി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്ക് തിരിച്ചു. പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജന്മനാടായ നോര്‍ത്ത് കരോലിനയിലെ വിംലിങ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.

യുഎസിലെത്തുന്ന മോദി ക്വാഡ് ഉച്ചകോടിക്കിടെ വിവിധ ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ചകളും നടത്തും. തിങ്കളാഴ്ചയാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍' എന്ന പരിപാടിയില്‍ മോദി സംസാരിക്കുക. നിരവധി ലോകനേതാക്കള്‍ പരിപാടിയിൽ സന്നിഹിതരാകും. ന്യൂയോര്‍ക്കില്‍ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ യുഎസിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിക്കും. കൂടാതെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനികളിലെ സിഈഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും.

logo
Metro Vaartha
www.metrovaartha.com