ലോകത്ത് എവിടെയായാലും ഭീകരവാദം മാനവികതയ്ക്ക് എതിര്: നരേന്ദ്ര മോദി

ജി 20 സ്പീക്കർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
PM Narendra Modi
PM Narendra Modi

ന്യൂഡൽ‌ഹി: ലോകത്ത് എവിടെയായാലും ഭീകരവാദം മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത ഉന്മൂലനം ചെയ്യണമെന്നും ഭീകരതയ്ക്കെതിരേ ലോകം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ജി 20 സ്പീക്കർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ രാജ്യങ്ങളിലെ പാർലമെന്‍ററി സ്പീക്കർമാരാണ് ജി-20 ഉച്ചകോടിയിൽ സന്നിഹിതരായിട്ടുള്ളത്.ഒന്നിച്ച് നിന്നുകൊണ്ട് സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ രാജ്യങ്ങളിലെ പാർലമെന്‍ററി സ്പീക്കർമാരാണ് ജി-20 ഉച്ചകോടിയിൽ സന്നിഹിതരായിട്ടുള്ളത്.ഒന്നിച്ച് നിന്നുകൊണ്ട് സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ച് മുന്നേറേണ്ട സമയാണിത്. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനും പ്രധാന്യം നൽകേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രയേൽ - പലസ്തീൻ യുദ്ധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ലോകത്തിന്‍റെ ഏത് ഭാഗത്തു നടക്കുന്ന സംഘർഷവും എല്ലാവരേയും ബാധിക്കുമെന്നും ഇത്തരം ഏറ്റുമുട്ടലുകൾ ആർക്കും ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com