യുദ്ധം ഒന്നിനും പരിഹാരമല്ല; യുക്രെയിൻ സന്ദർശനത്തിന് മോ​ദി

പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായി ഇന്ത്യ-പോളണ്ട് സഹകരണം ശ​ക്തി​പ്പെ​ടു​ത്തു​ന്നതിനായി ഒരു സാമൂഹിക സുരക്ഷാ ഉടമ്പടി ഒ‌പ്പുവെച്ച ശേഷമാണ് ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടത്
pm narendra modi on ukraine visit
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കും
Updated on

വാഴ്സോ: ഒരു പ്രശ്‌നവും യുദ്ധഭൂമിയിൽ പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും പോ​ള​ണ്ട് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേഷം യുക്രെയ്നി​ലേ​ക്ക് തി​രി​ക്കുന്ന​തി​ന് മു​മ്പ് അദ്ദേഹം വാഴ്സോയി​ൽ മാധ്യമങ്ങളോട് പറഞ്ഞു.

യുക്രെയ്‌നിലും പശ്ചിമേഷ്യയിലും നിലനിൽക്കുന്ന സംഘർഷങ്ങൾ നമുക്കെല്ലാവർക്കും ആഴത്തിലുള്ള ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. യുദ്ധഭൂമിയിൽ ഒരു പ്രശ്‌നവും പരിഹരിക്കാനാവില്ലെന്നാ​ണ് ഇന്ത്യയുടെ ഉറച്ച വിശ്വാസം. ഏത് പ്രതിസന്ധിയിലും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് മുഴുവൻ മനുഷ്യരാശിക്കും ഏറ്റവും വലിയ വെല്ലുവിളിയാണ്. സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് പരസ്പര സംഭാഷണത്തെയും നയതന്ത്ര മാർഗങ്ങളെയുമാണ് ഇന്ത്യ പിന്തുണയ്ക്കുന്നത്. ഇതിനായി, ഇന്ത്യയും സുഹൃദ് രാജ്യങ്ങളും സാധ്യമായ എല്ലാ പിന്തുണയും നൽകാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായി ഇന്ത്യ-പോളണ്ട് സഹകരണം ശ​ക്തി​പ്പെ​ടു​ത്തു​ന്നതിനായി ഒരു സാമൂഹിക സുരക്ഷാ ഉടമ്പടി ഒ‌പ്പുവെച്ച ശേഷമാണ് ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടത്. ഏതെങ്കിലും സംസ്ഥാനത്തിന്‍റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായ ബലപ്രയോഗത്തിൽ നിന്ന് എല്ലാ രാ​ജ്യ​ങ്ങളും വിട്ടുനിൽക്കണമെന്ന് ഇ​രു​വ​രും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പോളണ്ട് സന്ദർശനത്തിന് ശേഷം മോദി ട്രെയിൻ മാർഗം ഉക്രേനിയൻ തലസ്ഥാനമായ കീവിലേക്ക് തിരിച്ചു. കനത്ത സുരക്ഷയിലുള്ള യാത്രയ്ക്ക് ഏകദേശം 10 മണിക്കൂർ എടുക്കും. കീവിൽ ഏഴ് മണിക്കൂറോളം തങ്ങുന്ന മോദി, പ്രസിഡണ്ട് വ്ലാഡിമിർ സെലെൻസ്‌കിയുമായി ഒറ്റയ്ക്കും പ്രതിനിധി തലത്തിലും ചർച്ചകൾ നടത്തും. ഉക്രെയ്‌ൻ‌ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിലായിരിക്കും സംഭാഷണം കേന്ദ്രീകരിക്കുകയെന്ന് പ്രതീക്ഷിക്കുന്നു. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com