ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

റഷ്യ-യുക്രൈൻ സംഘർഷം, ഇന്ധന ഇറക്കുമതി, ആണവോർജ രംഗത്തെ സഹകരണം എന്നിവ രണ്ട് നേതാക്കളും ചർച്ച ചെയ്യും
pm narendra modi to meet russian president vladimir putin in delhi

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

file image

Updated on

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.

റഷ്യ-യുക്രൈൻ സംഘർഷം, ഇന്ധന ഇറക്കുമതി, ആണവോർജ രംഗത്തെ സഹകരണം എന്നിവ രണ്ട് നേതാക്കളും ചർച്ച ചെയ്യും. ഇന്ത്യയ്ക്ക് കൂടുതൽ രാസവളവും ക്രൂഡ് ഓയിലും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യങ്ങൾ ഉയർന്നുവരും.

അതേസമയം, ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനുമായി മോദി വൈകിട്ട് 6.15ന് കൂടിക്കാഴ്ച്ച നടത്തും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്കാണ് പെസഷ്കിയാൻ ഡൽഹിയിലെത്തുക.

ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ എന്നിവരും വെള്ളിയാഴ്ച രാജ്യ ചലസ്ഥാനത്തെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12.25നാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് തലസ്ഥാനത്തെത്തുക.

logo
Metro Vaartha
www.metrovaartha.com