മോദി വീണ്ടും തമിഴ് നാട്ടിലേക്ക്; പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കും

രാമേശ്വരത്ത് നിന്നുള്ള തീർഥം അദ്ദേഹം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെന്നൈ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി തമിഴ്നാട്ടിലെ രണ്ടുപ്രധാന ക്ഷേത്രങ്ങളിൽ സന്ദ്രർശനം നടത്തുമെന്ന് റിപ്പോർട്ട്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും രാമേശ്വരം ക്ഷേത്രത്തിലും ശനിയാഴ്ച സന്ദർശിക്കുമെന്നാണ് സൂചന. രാമേശ്വരത്ത് നിന്നുള്ള തീർഥം അദ്ദേഹം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.

വെള്ളിയാഴ്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നതിനായി നരേന്ദ്രമേദി ചെന്നൈയിലെത്തുന്നുണ്ട്. ഇതിനു ശേഷം ക്ഷേത്രദർശനം നടത്തുമെന്നാണ് തമിഴ്നാട്ടിലെ ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനം സംബന്ധിച്ച് അറിയില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ മറുപടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com