പ്രധാനമന്ത്രിയുടെ ഓഫിസിനും പേരുമാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് (പിഎംഒ) ഉൾപ്പെടുന്ന പുതിയ സമുച്ചയത്തിന് 'സേവാ തീർഥ്' എന്ന പേരു നൽകാൻ കേന്ദ്ര സർക്കാർ
പ്രധാനമന്ത്രിയുടെ ഓഫിസിനും പേരുമാറ്റം | PMO name change

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഫിസിൽ.

Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് (പിഎംഒ) ഉൾപ്പെടുന്ന പുതിയ സമുച്ചയത്തിന് 'സേവാ തീർഥ്' എന്ന പേരു നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന സമുച്ചയമാണിത്.

എഴുപത്തെട്ടു വർഷമായി പ്രവർത്തിക്കുന്ന സൗത്ത് ബ്ലോക്കിൽ നിന്നു വൈകാതെ പുതിയ സമുച്ചയത്തിലേക്കു പിഎംഒ മാറും. ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, മറ്റു രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഉന്നതരുമായി ചർച്ചയ്ക്കുള്ള വേദിയായ ഇന്ത്യ ഹൗസ് എന്നിവയും ഉൾപ്പെടുന്നതാകും സേവാ തീർഥ്. വായു ഭവന് സമീപം എക്സിക്യൂട്ടിവ് എൻക്ലേവ് 1ന്‍റെ ഭാഗമായി മൂന്നു കെട്ടിടങ്ങളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യത്തേത്, അഥവാ സേവാ തീർഥ് 1 ആകും പിഎംഒ.

സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയിൽ എക്സിക്യൂട്ടിവ് എൻക്ലേവ് എന്നാണ് സമുച്ചയത്തിനു പേരിട്ടിരുന്നത്. ഇതാണ് സേവാ തീർഥ് എന്നു മാറ്റിയത്.

'സേവ' (സേവനം), 'തീർഥ്' (പുണ്യസ്ഥലം) എന്നീ വാക്കുകൾ പേര്, ഭരണമെന്നത് അധികാരമല്ല, സേവനമാണെന്ന സന്ദേശമാണ് നൽകുന്നത്.

നേരത്തേ, രാജ്ഭവനുകളെ ലോക്ഭവനുകളെന്നും സെൻട്രൽ സെക്രട്ടേറിയറ്റിനെ കർത്തവ്യ ഭവനെന്നും പുനർനാമകരണം ചെയ്തിരുന്നു. രാജ്പഥിനെ കർത്തവ്യപഥ് ആയും റെയ്സ് കോഴ്സ് റോഡിനെ ലോക് കല്യാൺ മാർഗ് ആയും മാറ്റിയിരുന്നു നരേന്ദ്ര മോദി സർക്കാർ. പേരിലെ മാറ്റം മനോഭാവത്തിലെ മാറ്റം കൂടിയാണു കാണിക്കുന്നതെന്ന് അധികൃതർ. ഇന്ന് പൗരന്മാർക്ക് പ്രാമുഖ്യമുള്ള സേവനത്തിന്‍റെയും കർത്തവ്യത്തിന്‍റെയും ഭാഷയാണു സംസാരിക്കുന്നതെന്നും അധികൃതർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com