
അലഹാബാദ്: പോക്‌സോ നിയമം ഇപ്പോള്‍ ചൂഷണത്തിനുള്ള ഉപകരണമായി മാറിയിരിക്കുകയാണെന്ന് അലഹാബാദ് ഹൈക്കോടതി.
പരസ്പരം സമ്മതത്തോടെയുള്ള പ്രണയ ബന്ധങ്ങള്‍ക്കെതിരെ ഇത് ദുരുപയോഗിക്കപ്പെടുകയാണെന്ന് കോടതി. 18 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു സംരക്ഷിക്കാനാണ് അത് ലക്ഷ്യമിടുന്നതെന്നും, അല്ലാതെ കൗമാര പ്രണയത്തെ കുറ്റകരമാക്കലല്ല പോക്‌സോ നിയമത്തിന്‍റെ ലക്ഷ്യമെന്ന് അലഹാബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പോക്‌സോ കേസില്‍ പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടാണ്, ജസ്റ്റിസ് കൃഷന്‍ പഹാലിന്‍റെ നിരീക്ഷണം. യുപിയിലെ ജലൗണിൽ നിന്നും അറസ്റ്റിലായ മൃഗരാജ് ഗൗതമിനെതിരെ ഐപിസി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 366 (വിവാഹം കഴിക്കാൻ നിർബന്ധിക്കൽ) പോക്‌സോ നിയമം എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
എന്നാൽ, ഇത്തരമൊരു കേസില്‍ പെണ്‍കുട്ടിയുടെ മൊഴി കണക്കിലെടുക്കാതിരിക്കുന്നത് നീതിയുടെ തെറ്റായ പ്രയോഗമാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ കേസും അതിന്‍റെ മെറിറ്റില്‍ വേണം പരിഗണിക്കാനായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്ന മൊഴി ഈ കേസില്‍ അവഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.