കസ്റ്റഡിയിൽ നിന്നു രക്ഷപെടാൻ ശ്രമം; പോക്സോ കേസ് പ്രതിയെ വെടിവച്ചിട്ട് യുപി പൊലീസ്

വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോവുന്നതിനിടെയായിരുന്നു സംഭവം
pocso case accused try escape to police custody the police shot in up

കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമം; പോക്സോ കേസ് പ്രതിയെ വെടിവച്ചിട്ട് യുപി പൊലീസ്

Updated on

ലഖ്നൗ: യുപിയിൽ കസ്റ്റഡിയിൽ നിന്നു ചാടിപ്പോകാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ പൊലീസ് വെടിവച്ചു. ഫാഥ്റസിലെ സദാബാദിലാണ് സംഭവം. ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അമാനെയാണ് പൊലീസ് വെടിവച്ചത്. കസ്റ്റഡിയിൽ നിന്നു രക്ഷപെടാനായി പ്രതി പൊലീസിന്‍റെ തോക്ക് കൈവശപ്പെടുത്തുകയായിരുന്നു. ഇതോടെ പൊലീസ് ഇയാളുടെ കാലിന് വെടിവച്ചു.

വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോവുന്നതിനിടെയായിരുന്നു സംഭവം. ബാത്ത്റൂമിൽ പോവണമെന്നാവശ്യപ്പെട്ട പ്രതി കൂടെയുണ്ടായിരുന്ന ബിസാവർ ചെക്ക്പോസ്റ്റ് ഓഫിസറെ ആക്രമിച്ച് തോക്ക് കൈക്കലാക്കുകയും വെടിയുതിർക്കുകയും, ഇത് പൊലീസ് ജീപ്പിൽ പതിക്കുകയുമായിരുന്നു.

ഇതോടെ പൊലീസ് ഇൻസ്പെക്‌ടർ പ്രതിയെ വെടിവയ്ക്കുകയായിരുന്നു. പരുക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com