poisonous air breath 3 death at puducherry
പുതുച്ചേരിയിൽ വിഷ വായു ശ്വസിച്ച് മൂന്നു മരണം

മാൻഹോളിലൂടെ വിഷവായു ശ്വസിച്ചു; 15 വയസുകാരി ഉൾപ്പെടെ മൂന്നു പേർ മരിച്ചു

റെഡ്ഡിപാളയം, പുതുനഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറന്ന് പരിശോധിക്കുകയാണ്
Published on

പുതുച്ചേരി: പുതുച്ചേരിയിൽ വിഷ വായു ശ്വസിച്ച് മൂന്നു മരണം. ബാത്ത്റൂമിനുള്ളിൽ വിഷവായു ശ്വസിച്ചാണ് മരണം ഉണ്ടായത്. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. രണ്ട് സ്‌ത്രീകളും 15 വയസുള്ള പെൺകുട്ടിയുമാണ് മരിച്ചത്. മറ്റു 2 പേർ‌ ചികിത്സയിൽ തുടരുകയാണ്.

ഇന്ന് രാവിലെ 72 വയസുള്ള സ്‌ത്രീ കുഴഞ്ഞുവീണു. പിന്നാലെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ അവരുടെ മകൾ കാമാക്ഷിയും വിഷബാധ ശ്വസിച്ച് അബോധാവസ്ഥയിലായി. പിന്നാലെ വന്ന പെൺകുട്ടിയും കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

റെഡ്ഡിപാളയം, പുതുനഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറന്ന് പരിശോധിക്കുകയാണ്. പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്നും വൃദ്ധരായ ആളുകളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com